Entertainment India News

സ്ത്രീകളെ അക്രമിച്ചെന്ന വ്യാജ വാർത്ത; മാനനഷ്ടക്കേസ് നൽകി നടി രവീണ ടണ്ടൻ

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ വ്യാജ വീഡിയോ പ്രസിദ്ധീകരിച്ചതില്‍ മാനനഷ്ടക്കേസ് നൽകി നടി. വീഡിയോ പ്രസിദ്ധീകരിച്ച ഫ്രീലാൻസ് മാധ്യമപ്രവർത്തകനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയായ എക്സിൽ പങ്കുവെച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നടിക്കെതിരായ ആരോപണം വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും നടിയുടെ അഭിഭാഷക പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിലൂടെ രവീണയെ മനപൂര്‍വം അപമാനിക്കാനാണ് ശ്രമിച്ചത്. സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്നും, കുറ്റക്കാരന് ശിക്ഷ നടപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അഭിഭാഷക അറിയിച്ചു.

ണ്ടാഴ്ച മുമ്പ് മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം. മദ്യലഹരിയിൽ അമിതവേഗതയില്‍ കാറോടിച്ച് സ്ത്രീകളെ അക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. പിന്നാലെ നടിയെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാല്‍ നടിക്കെതിരായ പരാതി തെറ്റാണെന്ന് മുംബൈ പൊലീസ് പിന്നീട് വ്യക്താമക്കി. ഖർ പൊലീസിൽ പരാതിക്കാരി തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് രവീണയുടെ കാർ ആരെയും ഇടിച്ചിട്ടില്ലെന്നും താരം മദ്യപ്പിച്ചിട്ടില്ലെന്നും വ്യക്തമായതെന്നുമാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ്തിലക് റോഷൻ ദേശീയ മാധ്യമങ്ങളെ അറിയിച്ചത്.

പരാതി വ്യാജമാണെന്നും ഡ്രൈവറെ ജനക്കൂട്ടം ചോദ്യം ചെയ്തപ്പോൾ താൻ ഇടപ്പെട്ടതാണെന്നും ഈ തർക്കം അധിക്ഷേപകരമായ ഭാഷയിലേക്ക് നീങ്ങിയെന്നും രവീണ ടണ്ടൻ പറഞ്ഞതായും രാജ് തിലക് റോഷൻ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും അദ്ദേഹം കൂട്ടിചേർത്തു.

പരാതിക്കാരി ആരോപിക്കപ്പെടുന്ന വീഡിയോയിൽ തെറ്റായ വിവരങ്ങളാണ് ഉണ്ടായിരുന്നത്. കാർ റിവേഴ്സ് എടുക്കുന്നതിനിടെ ഡ്രൈവർ അപകടമുണ്ടാക്കിയെന്നാണ് പരാതിക്കാരി പറഞ്ഞത്, എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ കാർ അപകടമുണ്ടാക്കുന്നത് കാണുന്നില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Posts

Leave a Reply