യുപിയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബദോഹി ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള 12-ാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് 40 കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.
വീടിന് സമീപത്തെ പറമ്പിൽ നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതി സുജിത്ത് ഗൗതം പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചത്. കുട്ടിയെ കടന്നുപിടിച്ച പ്രതി ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭാഗ്യവശാൽ കുട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വക്താവ് ഗഗൻ രാജ് സിംഗ് പറഞ്ഞു.
ഗൗതമിനെതിരെ ഐപിസി സെക്ഷൻ 354 എ, 323, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.