തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉത്തരവിലെ അവ്യക്തതകളില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തത വരുത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയേക്കും. പദ്ധതി നടപ്പാക്കുന്നതിന് പ്രഥമാധ്യാപകര്‍ക്ക് നല്‍കേണ്ട ഫണ്ട് കുടിശ്ശിക വരുത്തിയതിന്റെ കാരണം, 2018ലെ പദ്ധതി ഉത്തരവ് തുടങ്ങിയവയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും. പദ്ധതി തുക മുന്‍കൂറായി നല്‍കുന്ന കാര്യത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് അറിയിച്ചേക്കും. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.