Kerala News

സ്‌കൂളിലെ കൗണ്‍സിലിങില്‍ പെണ്‍കുട്ടിയുടെ പരാതി; പിന്നാലെ യുവാവ് പീഡന കേസില്‍ അറസ്റ്റില്‍

കല്‍പ്പറ്റ: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പനവല്ലി ചെമ്പകമൂല സ്വദേശി കോട്ടക്കുന്ന് ഹൗസില്‍ മുഹമ്മദ് ആബിദ് (23) ആണ് അറസ്റ്റില്‍ ആയത്. സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ വിദ്യാര്‍ഥിനി കൗണ്‍സിലറോട് പീഡന കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.  വെള്ളമുണ്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് മാനന്തവാടി സി.ഐ. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട സ്റ്റേഷനിലെ എസ്.ഐ. മുരളീധരന്‍ സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ഷംസുദ്ദീന്‍, ബാബു, അനസ് നൗഷാദ്, ഷിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Posts

Leave a Reply