കമൽഹാസനും ശങ്കറും ഒരേസമയം ‘ഇന്ത്യൻ 2’വും ഇന്ത്യൻ 3’യും ചിത്രീകരിക്കാൻ തീരുമാനിച്ചതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇരു സിനിമകളുടെയും ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ചില പ്രധാന രംഗങ്ങളും രണ്ട് പാട്ടുകളുമാണ് ചിത്രീകരിക്കാനുള്ളത്. ഇരു സിനിമകളുടെയും ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് സൂചന. കമൽഹാസനും ശങ്കറും ഒരേസമയം ‘ഇന്ത്യൻ 2’വും ഇന്ത്യൻ 3’യും ചിത്രീകരിക്കാൻ തീരുമാനിച്ചതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇരു സിനിമകളുടെയും ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ചില പ്രധാന രംഗങ്ങളും രണ്ട് പാട്ടുകളുമാണ് ചിത്രീകരിക്കാനുള്ളത്. ഇരു സിനിമകളുടെയും ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് സൂചന.
‘ഇന്ത്യൻ 2’ 2024 ഏപ്രിലിൽ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്ത്യൻ 3’ 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിവരം. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. നിരവധിയാളുകൾ ‘കം ബാക്ക് ഇന്ത്യന്‍’ എന്ന ഗാനത്തെ റഹ്മാൻ സംഗീതവുമായി താരതമ്യം ചെയ്യുന്നുണ്ട് സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.