ബെംഗളൂരു: ഏകദിന ലോകകപ്പിന്റെ സെമി ലൈനപ്പായി. പ്രതീക്ഷിച്ചതുപോലെ ഇന്ത്യയുടെ എതിരാളി ന്യുസീലൻഡ് തന്നെയാണ്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യ-ന്യുസീലൻഡ് സെമി ഫൈനൽ വരുന്നത്. കഴിഞ്ഞ തവണത്തെ തോൽവിക്ക് മറുപടി പറയുകയാണ് ഇത്തവണ ഇന്ത്യയുടെ ലക്ഷ്യം. നവംബർ 15ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ സെമി നടക്കുക. മുംബൈയാണ് മത്സരവേദി.
രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും നേർക്കുനേർ വരും. നവംബർ 16ന് നടക്കുന്ന രണ്ടാം സെമിക്കും മുംബൈ തന്നെയാണ് മത്സര വേദിയൊരുക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയം. ലോകകപ്പിൽ പാകിസ്താൻ സെമി കാണാതെ പുറത്തായി. ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസ് ലക്ഷ്യം പാകിസ്താന് ഏഴോവറിൽ മറികടക്കണമായിരുന്നു.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നാളെ അവസാനിക്കും. നാളെ നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ-നെതർലൻഡ്സിനെ നേരിടും. നവംബർ 19നാണ് ഫൈനൽ നടക്കുക. അഹമ്മദാബാദാണ് ഫൈനലിന് വേദിയാകുന്നത്.