Kerala News

സൂര്യനെല്ലി പീഡനക്കേസ്: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സൂര്യനെല്ലി പീഡനക്കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനാണ് നടപടി. സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയില്‍ ആണ് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്. സിബി മാത്യൂസിനെതിരെ സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കോടതി അസാധുവാക്കി.

Related Posts

Leave a Reply