Kerala News

സുൽത്താൻ ബത്തേരി: രണ്ട് സംഭവങ്ങളിലായി കഞ്ചാവുമായി മൂന്നുപേർ പിടിയിലായി

സുൽത്താൻ ബത്തേരി: രണ്ട് സംഭവങ്ങളിലായി കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവുമായി മധ്യവയസ്‌കനും രണ്ട് യുവാക്കളുമാണ് പിടിയിലായത്. മണിച്ചിറ, മൂലയില്‍വീട്ടില്‍ റഷീദ് (51) നെയാണ് ബത്തേരി സബ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 30 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 

Related Posts

Leave a Reply