തൃശ്ശൂർ: സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ ആലപ്പുഴ പത്തനംതിട്ട സെക്ഷൻ മുൻ അധ്യക്ഷൻ പാസ്റ്റർ ജോസഫ് ജോൺ (78) അന്തരിച്ചു. കർണാടകയിലും, കേരളത്തിലുമായി സഭയുടെ സ്കൂളുകളിൽ പ്രിൻസിപ്പാൾ ആയിരുന്നു. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശൂർ സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് ദേവാലയത്തിൽ. ഭാര്യ: സുഷമ ജോസഫ്, മക്കൾ: ഡെന്നി, സുജോ.