തിരുവനന്തപുരം: സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു.
സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള ജനപ്രിയ സീരിയലുകളുടെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. വര്‍ഷങ്ങളായി തിരുവനന്തപുരം പേയാട് ആയിരുന്നു താമസം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശത്തിന് വെക്കും.
