Kerala News

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. സർക്കാരിൻെറ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്കരിച്ച മണ്ഡല പര്യടന പരിപാടിയും കേരളീയം പരിപാടിയുമാണ് സെക്രട്ടേറിയേറ്റ് യോഗത്തിൻെറ അജണ്ട. ഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടി ജനകീയ പരിപാടിയാക്കാനാണ് മുന്നണിയുടെ തീരുമാനം. ഇതിൽ സി.പി.ഐ.എമ്മിന്റെ നേതൃപരമായ പങ്ക് ചർച്ച ചെയ്യും. മാസപ്പടി വിവാദം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയായേക്കും. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഘടകക്ഷികൾ ഉന്നയിക്കുന്ന ആവശ്യങ്ങളും ചർച്ചയാകാൻ സാധ്യതയുണ്ട്.

Related Posts

Leave a Reply