International News

സിറിയയിലെ ഹമ നഗരത്തിൽ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടതോടെ സിറിയ സംഘർഷഭരിതം

ഡമാസ്കസ്: സിറിയയിലെ ഹമ നഗരത്തിൽ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടതോടെ സിറിയ സംഘർഷഭരിതം. ക്രിസ്മസ് ട്രീ കത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.

ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖൈലബിയയിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്കാണ് ഒരു സംഘം തീയിട്ടത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൻസാർ അൽ-തൗഹിദിലെ ആളുകളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ തീയിട്ട സംഘത്തെ പിടികൂടിയതായും, ഇവർ സിറിയയിൽ ഉളളവരല്ലയെന്നും എച്ച്ടിഎസ് ഭരണകൂടം അറിയിച്ചു.

Related Posts

Leave a Reply