Kerala News

സിപിഐഎമ്മുകാര്‍ അപമാനിക്കുന്നു, ലക്ഷങ്ങളുടെ ആസ്തിയില്ല, വീടിനു കല്ലേറും: മറിയക്കുട്ടി

സി.പി.ഐ.എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷ യാചിച്ച മറിയക്കുട്ടി. ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് പ്രചരണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. വീടിനുനേരെ കല്ലേറുണ്ടായെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും മറിയക്കുട്ടി അടിമാലിയില്‍ പറഞ്ഞു.എന്നാല്‍ മറിയക്കുട്ടിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഐഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍ പറഞ്ഞു.

തനിക്ക് ഉണ്ടെന്നു പറയപ്പെടുന്ന ഭൂമി ഒന്നു കാണിച്ചു തരണം. ഇതിനല്ലേ തഹസില്‍ദാറും വില്ലേജ് ഓഫീസറുമൊക്കെയുള്ളത്. അവിടെ പോയി രേഖയെടുക്കാന്‍ വലിയ വിഷമമുണ്ടോ. അങ്ങോട്ടു ചെന്നാല്‍പ്പോരേ.

എന്റെ പിള്ളേര്‍ക്ക് ജോലിയുണ്ടെന്ന് അവരു പറയുന്നു. അത് അവര്‍ക്കേ അറിയാവൂ. എന്റെ മക്കള്‍ക്ക് ഏത് ഓഫീസിലാണ് ജോലിയെന്ന് ഒന്നു പറഞ്ഞു തരണം. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മക്കളുടെ അടുത്ത് ഒന്നുപോകാന്‍ ആഗ്രഹമുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു.

Related Posts

Leave a Reply