കണ്ണൂർ എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സിപിഐഎമ്മിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സീന ഭീഷണി നേരിടുന്നുവെന്ന് ആരോപണം. സിപിഐഎം ഭീഷണിപ്പെടുത്തുവെന്ന് സീന പറഞ്ഞു. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്നും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണെന്നും സീന പ്രതികരിച്ചു.
സത്യം മാത്രമാണ് തുറന്നു പറഞ്ഞതെന്നും ഭയന്ന് പിന്മാറില്ലെന്നും സീന പറഞ്ഞു. ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസിയാണ് സീന. മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് സിപിഐഎം പ്രവർത്തകർ അമ്മയോട് വീട്ടിലെത്തി പറഞ്ഞതായി സീന. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി.