പത്തനംതിട്ട.പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചേർന്നു എന്ന ഗുരുതര ആരോപണമായി പത്തനംതിട്ട പാർലമെന്റ് യു.ഡി.എഫ്.സ്ഥാനാർത്ഥി ആന്റോ ആന്റണി..പോളിംഗ് സാമഗ്രികൾക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസർമാരുടെ പട്ടിക രണ്ടുദിവസം മുമ്പേ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കന്മാർ ചോർത്തി എന്നതായിരുന്നു ആരോപണം
ലിസ്റ്റ് വാട്സാപ്പിൽ പ്രചരിക്കുന്നുവെന്നും ഇടതുപക്ഷ നേതാക്കൾ ഈ പട്ടികയുടെ വിശദാംശങ്ങൾ തങ്ങളുടെ പ്രവർത്തകർക്ക് പറഞ്ഞുകൊടുത്ത് കള്ള വോട്ടിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ആണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് യു. ഡി.എഫ്. സ്ഥാനാർത്ഥി ഉയർത്തുന്നത്..