കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളില്‍
ഇ-മെയിൽ വഴി പരാതി കൈമാറാൻ അവസരം ഒരുക്കി പൊലീസ്. digtvmrange.pol@kerala.gov.in എന്ന മെയിൽ വിലാസത്തിൽ പരാതി നൽകാവുന്നതാണ്. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ് ഇ-മെയിൽ വിലാസം. 0471-2330747 എന്ന നമ്പറിലും പരാതികൾ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു
സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ പൊലീസ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. ഏഴംഗ സംഘത്തിൽ ഉയർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. ഐജിപി ജി സ്പർജൻ കുമാർ, ഡിഐജി എസ് അജീത ബീഗം, ക്രൈംബ്രാഞ്ച് എച്ച്ക്യു എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എഐജി ജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ലോ & ഓർഡർ എഐജി അജിത്ത് വി, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.
അതേസമയം നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടി പൊലീസിൽ പരാതി നല്‍കി. ഡിജിപിക്ക് ഇ-മെയില്‍ മുഖാന്തരമാണ് പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസമാണ് നടനും എഎംഎംഎ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ നടി രംഗത്തെത്തിയത്. തുടര്‍ന്ന് സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.