Kerala News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകൻ അറസ്റ്റിൽ

കോഴിക്കോട് – കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. ഇൻസ്പെക്ടർ എം.വി.ബിജു, എസ്ഐ വി.അനീഷ്, എഎസ്ഐമാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് ഓടിയപ്പോൾ പിന്തുടർന്നു പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുൻപ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചെന്ന വിവരം പൊലീസിന് കിട്ടിയത്.

Related Posts

Leave a Reply