Kerala News

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണം വൈകിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോ​ഗസ്ഥർക്ക് ജാ​ഗ്രതക്കുറവുണ്ടയതായി മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ടവർ നൽകിയ വിശദീകരണം പരിശോധിച്ചശേഷം സർവീസിൽ തിരികെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ടി.സിദ്ദിഖിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സിദ്ധാർത്ഥന്റെ മരണം ദൗർഭാ​ഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയപ്പോൾ തന്നെ നടപടി സ്വീകരിച്ചു. അന്നുതന്നെ സർക്കാർ ഉത്തരവ് ഇറക്കി. സിബിഐ കേസ് അന്വേഷിക്കുകയാണ്. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണമാണ് നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Posts

Leave a Reply