International News Sports

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു.

ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 200-ലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്‌വെ കളിക്കാരനാണ് അദ്ദേഹം, റൺസ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. 2009-13 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്‌വെയുടെ പരിശീലകനായിരുന്നു.

Related Posts

Leave a Reply