India News

സാമ്പാറിൽ ചത്ത എലി; ഹോട്ടലിനെതിരെ പരാതിയുമായി ഉപഭോക്താവ്

അഹമ്മദാബാദ്: ഐസ് ക്രീമിൽ നിന്ന് മനുഷ്യന്റെ വിരൽ കിട്ടിയതിന് പിന്നാലെ സാമ്പാറിൽ നിന്ന് ചത്ത എലിയെ ലഭിച്ചെന്ന് ആരോപണം. അഹമ്മദാബാദിലെ ജനപ്രിയ ഭക്ഷണശാലകളിലൊന്നിൽ നിന്നാണ് സാമ്പാർ പാത്രത്തിൽ ചത്ത എലിയെ കണ്ടെത്തിയത്. നിക്കോളിലെ ദേവി ദോസ റെസ്റ്റോറൻ്റിൽ നിന്നാണ് ചത്ത എലിയെ ലഭിച്ചതെന്ന് ഉപഭോക്താവ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ബെംഗളൂരുവിലെ ആമസോൺ ബോക്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതും വലിയ വാർത്തയായിരുന്നു. പിന്നാലെയാണ് സമ്പാറിൽ എലിയെ ലഭിച്ചത്.

ഉപഭോക്താവ് അംദവാദ് മുനിസിപ്പൽ കോർപ്പറേഷനെ (എഎംസി) വിവരമറിയിക്കുകയും പ്രതികരണമായി ആരോഗ്യവകുപ്പ് റെസ്റ്റോറൻ്റ് ഉടമയ്ക്ക് ആരോഗ്യ ശുചിത്വ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായി. സംഭവം എഎംസിയിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഭവിൻ ജോഷി സ്ഥിരീകരിച്ചു. എല്ലാ ഹോട്ടലുകൾക്കും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. 

Related Posts

Leave a Reply