Entertainment India News

സാമന്തയ്ക്ക് പിന്നാലെ രശ്മികയും; വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഡാൻസ് നമ്പർ

ആരാധകരുടെ ഇഷ്ട താരജോഡിയാണ് രശ്മിക മന്ദാന. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ രശ്മികയുടെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും വലിയ പ്രശംസ നേടുന്നുണ്ട്. ഇതിനിടയിലാണ് പുതിയൊരു വാർത്ത കൂടി വരുന്നത്. സാമന്തയ്ക്കു പിന്നാലെ ഡാൻസ് നമ്പരുമായി രശ്മികയും എത്തുന്നു.അതും വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ. ദേവരകൊണ്ടയും മൃണാൽ ഠാക്കൂറും ഒന്നിക്കുന്ന ചിത്രത്തിൽ രശ്മികയുടെ ഡാൻസ് നമ്പർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.വിജയിയും രശ്മികയും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഇക്കാര്യത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ആരാധകർ ഇത് ഏറെക്കുറേ ഉറപ്പിച്ച മട്ടാണ്. ഇതിനിടയിലാണ് ദേവരകൊണ്ട നായികനാകുന്ന ചിത്രത്തിൽ രശ്മികയുടെ ഡാൻസ് നമ്പർ ഉണ്ടാകുമെന്ന വാർത്തകളും എത്തുന്നത്. ഇതാണ് ആരാധകരെ ആവേശത്തിലാക്കുന്നതും. അല്ലു അർജുൻ നായകനായ പുഷ്പയിൽ സാമന്തയുടെ ഡാൻസ് നമ്പർ സൂപ്പർ ഹിറ്റായിരുന്നു. ഇതിനു പിന്നാലെയാണ് തെന്നിന്ത്യൻ സിനിമയിലെ മറ്റൊരു സൂപ്പർ നായിക കൂടി ഡാൻസ് നമ്പരുമായി എത്തുന്നത്. ഫാമിലി സ്റ്റാർ എന്ന ചിത്രത്തിലാണ് വിജയ് ദേവരകൊണ്ടയും മൃണാൽ ഠാക്കൂറും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഡൽഹിയിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷം പകുതിയോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply