Kerala News

‘സമഗ്രമായ അന്വേഷണം വേണം; പരിശോധന അട്ടിമറിച്ചു ;എഎ റഹീം

പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എഎ റഹീം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആരോപണവിധേയമായ സമയത്ത് ഹോട്ടലിൽ എത്തിയിരുന്നോ എന്നും ആരെല്ലാം ഇവിടെയുണ്ടായിരുന്നു എന്നും പരിശോധിക്കണം. സംശായസ്പദമായി പുറത്തേക്ക് പോയ കാർ എവിടേക്കാണ് പോയത്. കോൺഗ്രസ് നേതാക്കളുടെ ഫോൺ കോളുകൾ അന്വേഷണവിധേയമാക്കണമെന്ന് എഎ റഹീം ആവശ്യപ്പെട്ടു.

ഹോട്ടലിൽ സമഗ്രമായ പരിശോധനയാണ് നടത്തിയത്. എല്ലാ മുറികളിലും കയറി. ബിന്ദു കൃഷ്ണ പരിശോധനയോട് സഹകരിച്ചു. ഷാനിമോൾ ഉസ്മാൻ പരിശോധനയോട് മണിക്കൂറുകളോളം സഹകരിച്ചില്ലെന്ന റഹീം പറഞ്ഞു. ഷാഫി, ജ്യോതികുമാർ ചാമക്കാല, വികെ ശ്രീകണ്ഠൻ എന്നിവർ തിരികെയെത്തി പരിശോധന അട്ടിമറിച്ചു. മാധ്യമപ്രവർത്തകരെ വടകര എംപി ഷാഫി പറമ്പിൽ ആക്രമിച്ചു. സംഘർഷാവസ്ഥ സൃഷ്ടിച്ച് അകത്തുണ്ടായിരുന്ന പണം മാറ്റുന്നതിനും പണം എത്തിച്ചവരെ രക്ഷിക്കുന്നതിനും ശ്രമിച്ചുവെന്ന് എഎ റഹീം ആരോപിച്ചു.

അതേസമയം പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധന പൂർത്തിയായെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി വ്യക്തമാക്കി. സ്വഭാവികമായ പരിശോധനയാണ് നടന്നത്. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടത്തിയതെന്ന് എഎസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു. 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്.

Related Posts

Leave a Reply