Kerala News

സന്നിധാനത്ത് ഹോട്ടൽ തൊഴിലാളിയായ കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവിൽ നിന്ന് നാലര ലിറ്റർ മദ്യം പിടികൂടി

പത്തനംതിട്ട: സന്നിധാനത്ത് വിദേശമദ്യം പിടികൂടി. ഹോട്ടൽ തൊഴിലാളിയായ കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു(51)വിൽ നിന്നാണ് നാലര ലിറ്റർ മദ്യം പിടികൂടിയത്. ഹോട്ടലിന് സമീപം ഇയാൾ താമസിച്ചിരുന്ന ടെൻ്റിൽ നിന്ന് മദ്യം കണ്ടെടുക്കുകയായിരുന്നു. ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൂ‍ർണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടെ നിന്നും ഇതിനോടകം നിരവധി തവണ മദ്യം പിടികൂടിയിട്ടുണ്ട്. സന്നിധാനത്തടക്കം വ്യാപകമായി മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോ‍ർട്ട് നൽകി.

Related Posts

Leave a Reply