Entertainment India News International News Kerala News

സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ

ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ. യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങി. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. യുഎഇ നല്‍കിയ അംഗീകാരത്തിന് സണ്ണി ലിയോണ്‍ നന്ദി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ യുഎഇ ഡോള്‍ഡന്‍ വിസ നല്‍കിയത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.മലയാളത്തിൽ നിരവധി പേർക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം അനേകം മലയാളി സിനിമാ താരങ്ങൾ ഗോൾഡൻ വിസ സ്വന്തമാക്കിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്.

Related Posts

Leave a Reply