Kerala News

സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിൽ ആണ് രൂക്ഷ വിമർശനം. സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

വോട്ട് കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്നെ കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രദേശികതലത്തിൽ ക്ഷേത്രങ്ങളിൽ നിന്ന് വിട്ടു നിൽക്കരുതെന്ന് എം വി ഗോവിന്ദൻ നിർദേശം നൽകി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടണം. വിശ്വാസികളെ കൂടെ നിർത്തണമെന്നും ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിൽ എം വി ഗോവിന്ദൻ പറഞ്ഞു.

Related Posts

Leave a Reply