സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. സമ്പൂർണ ബജറ്റ് പാസാക്കുകയാണ് ലക്ഷ്യം. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോഗം തീരുമാനമെടുക്കും. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർക്ക് ശുപാർശ ചെയ്യും. വാർഡ് വിഭജനത്തിന് ഓർഡിനൻസിന് പകരം ബില്ല് കൊണ്ടുവരാൻ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.
തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിന് ഇത് വരെ അനുമതി കിട്ടിയിട്ടില്ല. ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. ഇത് അനിശ്ചിതത്വത്തിലാണ്. കൂടാതെ മഴക്കെടുതിയും ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും യോഗത്തിൽ ചർച്ച ചെയ്യും.