Kerala News Top News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് കെഎസ്ഇബി.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് കെഎസ്ഇബി. പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ 650 മെഗാവാട്ടിന്റെ വരെ കുറവ് വന്നതിനെ തുടര്‍ന്നാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു. 15 മിനിറ്റ് നേരമാകും വൈദ്യുതി തടസപ്പെടുക. വരും ദിവസങ്ങളില്‍ നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് അറിയിപ്പ്. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ താപനിലയത്തിലെ ജനറേറ്റര്‍ തകരാര്‍ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. താത്കാലികാടിസ്ഥാനത്തില്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

Related Posts

Leave a Reply