Kerala News

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില; 42,000 ത്തിന് താഴേക്ക്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞു. വിപണി നിരക്ക് 41920 രൂപയാണ്. മാർച്ച് 13 നാണ് മുൻപ് സ്വർണവില 42000 ത്തിന് താഴെയെത്തിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5240 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4333 രൂപയുമാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 4 രൂപ കുറഞ്ഞിട്ടുണ്ട്. വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related Posts

Leave a Reply