Kerala News Top News

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത. നാല്‌ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ്‌ ഇന്ന് ബംഗ്ളാദേശിൽ തീരം തൊടും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തേക്കും.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് നൽകി. ഇന്ന് ഒരു ജില്ലയിലും ഓറഞ്ച്, റെഡ് അലേർട്ടുകൾ നൽകിയിട്ടില്ല. നാളെ രണ്ട് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായതാണ് മഴയുടെ തീവ്രത കുറയാൻ കാരണം.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ്‌ ഇന്ന് ബംഗ്ളാദേശിൽ തീരം തൊടും. ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്തിനിടയിൽ തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ ആണ് സാധ്യത. കടൽക്ഷോഭത്തിന് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് പ്രത്യേക ജാഗ്രത നിർദേശം നൽകി. മത്സത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. മെയ് മാസം ഇതുവരെ 344മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 2021ൽ 570 മില്ലീമീറ്റർ മഴ കേരളത്തിൽ ലഭിച്ചിരുന്നു. മെയ് 31ന് എത്തുമെന്ന് അറിയിച്ച കാലവർഷം ഇത്തവണ നേരത്തെ കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Posts

Leave a Reply