Kerala News

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ചൂട് കൂടും. നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ 37ഡിഗ്രി വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രിവരെയും ചൂട് ഉയരമെന്നാണ് പ്രവചനം. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും പകല്‍ മൂന്ന് മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Posts

Leave a Reply