Kerala News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനിടയായ സാഹചര്യം ഐസിഎംആർ പഠിക്കും

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനിടയായ സാഹചര്യം ഐസിഎംആർ പഠിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് ഐസിഎംമാർ ഇടപെടൽ. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്.

രോഗലക്ഷണങ്ങളോടെ രണ്ടുപേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. രോഗം സ്ഥിരീകരിച്ച അഞ്ചുപേർക്കും നെയ്യാറ്റിൻകര കാവിൻ കുളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ നൽകുന്നത്.

കുട്ടികളെ മാത്രം ബാധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം മുതിർന്നവരിലേക്ക് എങ്ങനെ എത്തിയെന്ന് ആരോഗ്യവകുപ്പ് വിശദമായി പരിശോധിക്കുന്നുണ്ട്. ചികിത്സയിലുള്ള പേരൂർക്കട സ്വദേശിക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇതുവരെയും ആരോഗ്യവകുപ്പിന് കണ്ടെത്താൻ ആയിട്ടില്ല.

Related Posts

Leave a Reply