Kerala News

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; സുപ്രിം കോടതി നിർദ്ദേശപ്രകാരം കേന്ദ്രസർക്കാരുമായുള്ള ചർച്ച ഇന്ന്

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സുപ്രിം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ സംഘം പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള മറ്റു പ്രതിനിധികൾ. കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹർജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു സർക്കാരുകൾ തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താൻ സുപ്രിംകോടതി നിർദേശിച്ചത്. സാമൂഹ്യ പെൻഷൻ അടക്കം നൽകേണ്ടതിനാൽ ഹർജിയിൽ ഉടൻ തീരുമാനം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ നിർദേശം. കേരളം തയ്യാറാണെന്ന് അറിയിച്ചതോടെ കേന്ദ്രവും ചർച്ചയിൽ സമ്മതം അറിയിച്ചത്. ചർച്ചയിൽ മുന്നോട്ടുവരുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഹർജി അടുത്ത തവണ പരിഗണിക്കുമ്പോൾ സുപ്രിം കോടതി ഇടപെടൽ ഉണ്ടാവുക.

Related Posts

Leave a Reply