സംസ്ഥാനത്തെ ഡ്രൈവിംഗ് – ലേണേഴ്‌സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു. ഇതിനുള്ള നടപടികൾ ആരംഭിച്ചു, മൂന്ന്മാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾ കണക്കിലെടുത്താണ് നടപടി.
H ഉം 8 ഉം കൊണ്ട് കാര്യമില്ല. തിയറി പരീക്ഷ വിപുലപ്പെടുത്തും അതിൽ തന്നെ നെഗറ്റീവ് മാർക്കുകൾ ഉൾപ്പെടുത്തും. ഏത് ജില്ലകളിൽ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. ആദ്യം വേണ്ടത് സോഫ്റ്റ് വെയർ അപ്ഡേഷൻ ആണ്. അതിനുശേഷം ടെസ്റ്റ് എന്ന നിലയിൽ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ. ജനങ്ങൾക്ക് ബുദ്ധിമിട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ ചേർന്ന അവലോകന യോഗത്തിൽ വ്യക്തമാക്കി.
ഒരാളുടെ സ്വകാര്യ വാഹനം മറ്റൊരാൾക്ക് നൽകുന്നത് സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് സ്വകാര്യ വാഹനങ്ങൾ പണത്തിനോ അല്ലാതെയോ ഓടിക്കുന്നതിന് കൈമാറാൻ പാടില്ല, അങ്ങനെ കൊടുത്താൽ വാടകക്ക് നൽകിയതായി കണക്കാക്കാം കളർകോട് അപകടത്തിപ്പെട്ട വാഹനം വാലിഡിറ്റി ഉള്ളതാണ്. റോഡ് സുരക്ഷ നടപടികൾ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.