പേരുമാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റു ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രമേയതിൽ ‘കേരള’എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവിൽ ഇംഗ്ലീഷിൽ ‘കേരള’ എന്നും മലയാളത്തിൽ ‘കേരളം’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചാൽ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര്’കേരളം’ എന്നായിരിക്കും മാറുക.ഇന്ത്യയുടെ മലബാർ തീരത്തുള്ള ഒരു സംസ്ഥാനമാണ് കേരളം. 1956 നവംബർ ഒന്നിന്b സംസ്ഥാന പുനർ സംഘടന നിയമം പാസാക്കിയതിനെ തുടർന്ന് കൊച്ചിയും മലബാർ സൗത്ത് കേരള തിരുവിതാംകൂർ എന്നീ പഴയ പ്രദേശങ്ങളിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ സംയോജിപ്പിച്ച് രൂപീകരിച്ച സംസ്ഥാനമാണ് കേരളം.
സംസ്ഥാനത്തിന്റെ പേര് തിരുത്തണമെന്ന് സംസ്ഥാന സർക്കാർ.
