Kerala News

സംശയാസ്പദമായ സാഹചര്യത്തില്‍ നാടന്‍ തോക്കും തിരയുമായി എത്തിയ സംഘത്തെ ബാലുശ്ശേരി പൊലീസ് പിടികൂടി

കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ നാടന്‍ തോക്കും തിരയുമായി എത്തിയ സംഘത്തെ ബാലുശ്ശേരി പൊലീസ് പിടികൂടി. എസ്റ്റേറ്റ്മുക്ക് സ്വദേശികളായ മൊക്കായിക്കല്‍ അനസ്, കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍, തലയാട് സ്വദേശി തൈക്കണ്ടി സുനില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേരെയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കല്‍ നിന്നും നാടന്‍ തോക്ക്, തിര, കത്തി, മൂന്ന് ടോര്‍ച്ചുകള്‍ മുതലായവ കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ നായാട്ടിനായി ഇറങ്ങിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

Related Posts

Leave a Reply