Entertainment Kerala News

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ്

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഫുട്ടേജ് സിനിമയില്‍ അഭിനയിച്ച നടിയായ ശീതള്‍ തമ്പിയാണ് സിനിമയുടെ നിര്‍മാതാവായ മഞ്ജുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മതിയായ സുരക്ഷ ഒരുക്കാതെ അപകടകരമായ രംഗങ്ങളില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. സിനിമാ ചിത്രീകരണത്തിനിടെ ശീതളിന്റെ കാലിന് പരുക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതി.

Related Posts

Leave a Reply