Kerala News

ഷാർജയിൽ വാഹനാപകടം; കണ്ണൂർ സ്വദേശി മരിച്ചു

ഷാർജ: എമിറേറ്റില്‍വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ കട്ടമ്പള്ളി സ്വദേശി മുക്കണ്ണൽ താഴയിലയപുരയിൽ ബഷീർ(47) ആണ് മരിച്ചത്. ഷാർജയിലെ സജയിൽവെച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ബഷീർ സഞ്ചരിച്ച സൈക്കിളിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഉടനെ ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സജയിലെ ഒരു സ്‌ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനാണ് ബഷീർ.

Related Posts

Leave a Reply