Kerala News

‘ഷറഫലിയുടെ ഷവര്‍മയും ഷൂറാക്കും മരുന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെലവില്‍’;വന്‍ധൂര്‍ത്തെന്ന് ആക്ഷേപം

തിരുവനന്തപുരം: കളിക്കളങ്ങൾ പരിപാലിക്കാനും ജീവനക്കാർക്ക് ആനുകൂല്യം നൽകാനും പണമില്ലാതിരിക്കെ സ്പോർട്സ് കൗൺസിൽ തലപ്പത്ത് വൻധൂർത്ത്. പ്രസിഡൻറ് യു ഷറഫലിക്ക് എതിരെയാണ് ധൂർത്ത് ആക്ഷേപം ഉയരുന്നത്. പ്രസിഡന്റിന്റെ വ്യക്തിപരമായ ചെലവുകൾക്ക് കൗൺസിലിന്റെ പണം ഉപയോഗിക്കുന്നു. ഷവർമ, ഷൂ റാക്ക്, മരുന്ന് തുടങ്ങിയവ വാങ്ങുന്നത് കൗൺസിലിന്റെ ചെലവിലെന്നാണ് ആരോപണം. കൗൺസിലിൽ സമർപ്പിച്ച ബില്ലുകൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.

കൗൺസിൽ പ്രസിഡന്റ് യു ഷറഫലി പാളയത്തെ ഹോട്ടലിൽ ഷവർമ കഴിച്ചതിന്റെ ബിൽ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. ജൂൺ 7നും 17നും ഷവർമ കഴിച്ചത് റീ ഇംപേഴ്സ്മെന്റിന് കൗൺസിലിൽ കൊടുത്തു.1000 രൂപക്ക് മീൻ വിഭവം കഴിച്ച 1922 രൂപയുടെ ബില്ലും റീ ഇംപേഴ്സ്മെന്റിന് കൊടുത്തതിലുണ്ട്. അതിഥി സൽക്കാരമാണെന്ന് തോന്നാമെങ്കിലും പലപ്പോഴും ഒരാളുടെ ഭക്ഷണത്തിന്റെ കണക്ക് മാത്രമാണ് കാണുന്നത്.

ഭക്ഷണം മാത്രമല്ല താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഷൂറാക്ക് വാങ്ങിയതും കൗൺസിലിന്റെ ചെലവിൽ. ഫ്ളാറ്റ് വാടക 26000 രൂപയും കൗൺസിലിന്റെ പണത്തിൽ നിന്നാണ് കൊടുത്തത്. മാത്രമല്ല പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും കൊളസ്ട്രോളിനും വാങ്ങിയ മരുന്നിൻെറ ബില്ലും കൗൺസിൽ കൊടുക്കുന്ന സ്ഥിതിയാണുള്ളത്.

Related Posts

Leave a Reply