എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോട്ടയം എരുമേലി അട്ടിവളവിലാണ് സംഭവം. 40 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ ഗതാഗത തടസമുണ്ടായി.