പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. എരുമേലിയില്‍ ഇന്ന് പുലര്‍ച്ചെ 4.30 നാണ് അപകടം. 11 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പൊലീസ് സ്റ്റേഷന് സമീപത്തെ പാര്‍ക്കിംഗ് മൈതാനത്ത് നിന്നാണ് മിനി ബസ് നിയന്ത്രണം തെറ്റി തോട്ടില്‍ പതിച്ചത്. തമിഴ്‌നാട് നിന്നുള്ള തീര്‍ത്ഥാടക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി കണമല അട്ടിവളവില്‍ മറ്റൊരു അപകടവും ഉണ്ടായി. തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. മാര്‍ത്താണ്ഡം സ്വദേശികളായ മേരി, റോസ് ലെറ്റ്, ശിവാസ്, എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.











