Kerala News

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു.

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മലകയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പമ്പ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിനിടെ എരുമേലി അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

പമ്പയിലേക്ക് പോയ തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. 22 തീര്‍ത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. മോട്ടോര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Posts

Leave a Reply