Entertainment Kerala News

ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന റാണിക്ക് മികച്ച പ്രതികരണം

തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. റാണിയിൽ ഭാവന. ഹണി റോസ്. ഇന്ദ്രൻസ്. ഉർവശി. ഗുരുസോമസുന്ദരം. അനുമോൾ. നിയതി. അശ്വിൻ ഗോപിനാഥ്. എന്നിങ്ങനെയൊരു വലിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. വളരെ കാലികമായ വിഷയ അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി എന്ന ഈ ചിത്രം. ശക്തമായ സ്ത്രീപക്ഷ സാന്നിധ്യത്തിലൂടെ ഉദ്യോഗജനകമായ കഥ പറയുന്ന ഈ ചിത്രത്തിന് ആദ്യ ദിവസം തന്നെ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് കിട്ടാതെ പലരും നിരാശരാകേണ്ടി വന്നു. റാണി എന്ന ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ വച്ചായിരുന്നു റാണിയുടെ ട്രെയിലർ ലോഞ്ച് ചെയ്തത്. ഈ മാസം 21ന് റാണി തീയറ്ററിൽ റിലീസ് ചെയ്തത്.. ഈ ചിത്രത്തിൽ മറ്റു താരങ്ങളോടൊപ്പം മണിയൻപിള്ള രാജു. കൃഷ്ണൻ. ബാലകൃഷ്ണൻ. അബി. ആമി പ്രഭാകരൻ. എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മാജിക് ടെൽ പ്രൊഡക്ഷന്റെ ബാനറിൽ.ശങ്കർ രാമകൃഷ്ണൻ.വിനോദ് മേനോൻ.ജിമ്മി ജേക്കബ്. ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.. ക്യാമറ വിനായക് ഗോപാൽ. എഡിറ്റർ. അപ്പൂ ഭട്ടതിരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയലക്ഷ്മി. വെങ്കട്ടരാമൻ. ഉണ്ണികൃഷ്ണൻ. രാജഗോപാൽ. ചീഫ് അസോസിയേറ്റ്. ഡയറക്ടർ ഷിബു ഗംഗാധരൻ. കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയൻ

Related Posts

Leave a Reply