India News International News Sports

ശക്തമായ മഴ; ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

ശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. ടോസ് ഇടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കനത്ത മഴയായിരുന്നു ഡര്‍ബനില്‍ പെയ്തത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. മഴ നിർത്താതെ പെയ്തതോടെ ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും താരങ്ങൾക്ക് സാധിച്ചില്ല. പരമ്പരയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങളാണ്. ചൊവ്വാഴ്ച്ച രാത്രി 8.30നാണ് അടുത്ത മത്സരം. ആദ്യ ടി20 മഴയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ ആവില്ലെന്ന് നേരത്തെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു.

Related Posts

Leave a Reply