Kerala News

വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൊലപാതകം.

തിരുവനന്തപുരം: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൊലപാതകം. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. നൂറനാട് സ്വദേശിയായ അരുണിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അയല്‍വാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുണ്‍ നാരായണനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

Related Posts

Leave a Reply