Kerala News

വ്യാജ കറന്‍സി അച്ചടിച്ച് റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച മലയാളികള്‍ ഉള്‍പ്പെട്ട തട്ടിപ്പുസംഘം അറസ്റ്റില്‍

ബെംഗളൂരു: വ്യാജ കറന്‍സി അച്ചടിച്ച് റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച മലയാളികള്‍ ഉള്‍പ്പെട്ട തട്ടിപ്പുസംഘം അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍, പ്രസീത്, മുഹമ്മദ് അഫ്‌നാസ്, നൂറുദ്ദീന്‍ അന്‍വര്‍, പ്രിയേഷ് എന്നിവരാണ് അറസ്റ്റിലായത്.

25 ലക്ഷത്തിന്റെ 2000 രൂപയുടെ വ്യാജ കറന്‍സികള്‍ ആര്‍ബിഐയില്‍ ഏല്‍പ്പിച്ച് മാറ്റിയെടുക്കാന്‍ പ്രതികളില്‍ ഒരാള്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പുസംഘത്തിന് പിടിവീണത്. നോട്ടെണ്ണി തുടങ്ങിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാരന്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നോട്ടുമായെത്തിയ അബ്ദുളിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് കാസര്‍കോട് നിന്നാണ് പണം കിട്ടിയതെന്ന് വിവരം ലഭിച്ചു. പ്രതികളില്‍ ഒരാളായ പ്രസീതിന് കാസര്‍കോട് വ്യാജനോട്ടടിക്കാന്‍ പ്രസ് ഉണ്ടെന്നും കണ്ടെത്തി. ഇയാളില്‍ നിന്ന് പൊലീസ് 52 ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ സംഘത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്.

Related Posts

Leave a Reply