വൈത്തിരി: കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. പൊഴുതന, അച്ചൂരാനം, അരയൻമൂല പുതിയ വീട്, വി.പി. നിഖിലിനെയാണ് (26) വൈത്തിരി ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെ പന്നിയറ എന്ന സ്ഥലത്ത് വെച്ചാണ് പോലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ നിഖിൽ പിടിയിലാകുന്നത്. 23 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, രതിലാഷ്, വിനീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.