Kerala News

വൈക്കം ടിവി പുരത്ത് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു

വൈക്കം : വൈക്കം ടി വി പുരത്ത് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു. ടി വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാം പാപ്പാനായ കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണു സംഭവം. ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ അരവിന്ദിനെ മുൻകാലിനു തട്ടിമറിച്ചശേഷം ചവിട്ടി കൊല്ലുകയായിരുന്നു. വിളക്ക് എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വച്ച് ഇടഞ്ഞ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് രണ്ടാം പാപ്പനെ ചവിട്ടിയത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് അരവിന്ദ് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിക്ക് കയറിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Posts

Leave a Reply