Kerala News

വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് സി കെ ആശ എംഎൽഎ

വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് സി കെ ആശ എംഎൽഎ. വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്ന് സി കെ ആശ ആരോപിച്ചു. എംഎൽഎയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്നും ഗവർണർക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും സി കെ ആശ പറഞ്ഞു.

യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇന്നലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടത്തിയത്. ഇതിനെ എതിർത്ത എഐടിയുസി നേതാക്കളോട് പൊലീസ് മോശമായി പെരുമാറി എന്നാരോപിച്ചാണ് സിപിഐ ഇന്ന് പ്രതിഷേധ മാർച്ച്‌ നടത്തിയത്.

Related Posts

Leave a Reply