ലോകമലയാളികളുടെ ആഗോള കൂട്ടായ്മ വേൾഡ് മലയാളീ കൗൺസിലിന്റെ ബഹ്‌റൈൻ പ്രോവിൻസിന്റെ 2023-2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും കേരളപ്പിറവി ആഘോഷവും കേരളീയം ‘23 എന്ന പേരിൽ നവംബർ 23 വ്യാഴാഴ്ച വൈകുന്നേരം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസ്സഡർ ഹിസ് എക്സലൻസി ശ്രീ. വിനോദ് കെ. ജേക്കബ് മുഖ്യാഥിതി ആയി പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ പാർലമെന്റ് അംഗം എംപി ശ്രീ ബെന്നി ബഹനാൻ, ബഹ്‌റൈൻ പാർലമെന്റ് അംഗം എംപി ഹിസ് എക്സലൻസി മുഹമ്മദ് ഹുസൈൻ ജനാഹി എന്നിവർ വിശിഷ്ടാഥിതികൾ ആയി പങ്കെടുത്തു .
വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി, ഡ.ബ്ലൂ.എം സി ബിസ്സിനെസ്സ് എക്സിലെൻസ് അവാർഡ് ജേതാവായ ശ്രീ. പമ്പാവാസൻ നായർ, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര എന്നിവർ പ്രത്യേക അഥിതികളായും പങ്കെടുത്തു. ഡബ്യു എം സി ബഹ്‌റൈൻ പ്രോവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണം ഇൻഡ്യൻ അംബാസ്സഡർ ഹിസ് എക്സലൻസി ശ്രീ. വിനോദ് കെ ജേക്കബും, ഡബ്യു എം സി വനിതാവിഭാഗത്തിന്റെ ഇൻഡക്ഷൻ ബഹ്‌റൈൻ പാർലമെന്റ് അംഗം എംപി ഹിസ് എക്സലൻസി മുഹമ്മദ് ഹുസൈൻ ജനാഹിയും നിർവഹിച്ചു.
തുടർന്ന് മേളകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കായി വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ഡബ്യു എം സി മേളാചാര്യ പുരസ്‌കാരം 2023* ബഹ്‌റൈൻ സോപാനം വാദ്യകലാ സംഘത്തിന്റെ ഗുരു മേളകലാരത്‌നം ശ്രീ. സന്തോഷ് കൈലാസ് സോപനത്തിന് ഇന്ത്യൻ അംബാസ്സഡർ സമർപ്പിച്ചു.
വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി, ഡ.ബ്ലൂ.എം സി ബിസ്സിനെസ്സ് എക്സിലെൻസ് അവാർഡ് ജേതാവായ ശ്രീ. പമ്പാവാസൻ നായർ, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.
വ്യത്യസ്തമായ നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.
ദേവരാജ് (ചെയർമാൻ), എബ്രഹാം സാമുവൽ (പ്രസിഡന്റ്), അമൽദേവ്. ഒ.കെ (ജനറൽ സെക്രട്ടറി), ഹരീഷ് നായർ (ട്രഷറർ), വിനോദ് നാരായണൻ (വൈസ് ചെയർമാൻ), നസീർ എ.എം (വൈസ് ചെയർമാൻ), ഡോ. സുരഭില പട്ടാളി (വൈസ് ചെയർപേഴ്‌സൺ), ഡോ. ഡെസ്മണ്ട് ഗോമസ് (വൈസ് പ്രസിഡന്റ്), തോമസ് വൈദ്യൻ (വൈസ്. പ്രസിഡന്റ്), ഉഷാ സുരേഷ് (വൈസ് പ്രസിഡന്റ്) സാമ്രാജ് ആർ നായർ (അസോസിയേറ്റ് സെക്രട്ടറി) ജിജോ ബേബി (ഇസി മെമ്പർ), സുജിത്ത് കൂട്ടാല (ഇസി അംഗം), അബ്ദുല്ല ബെള്ളിപ്പാടി (ഇസി അംഗം), വിജേഷ് കൊണ്ടേടത്ത് (ഇസി മെമ്പർ) എന്നിവരാണ് 2023-2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.