International News Kerala News

വേൾഡ് മലയാളി കൗൺസിൽ പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് 2023-25 കാലയളവിലേക്കുള്ള പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ജ്യോതിഷ് പണിക്കറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ എഫ്.എം.ഫൈസൽ സ്വാഗതവും സെക്രട്ടറി മോനി ഒടികണ്ടത്തിൽ നന്ദിയും പറഞ്ഞു.പുതിയ വനിതാവിഭാഗം വിഭാഗം ഭാരവാഹികളായി സോണിയ വിനു (പ്രസിഡണ്ട്), ലിബി ജെയ്സൺ വൈസ് പ്രസിഡണ്ട്) ദീപ ദിലീഫ് (സെക്രട്ടറി), സുജ മോനി (ട്രഷറർ), സുനി ഫിലിപ്പ് ( ചാരിറ്റി വിഭാഗം ചെയർ പേഴ്സൺ) ഷൈമ ലിതീഷ് പണിക്കർ, ദീപ അജേഷ് എന്നിവർ എൻറർ ടൈൻമെൻറ് സെക്രട്ടറിമാരുമായാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭാരവാഹികളായ കാത്തു സച്ചിൻ ദേവ്, ലീബ രാജേഷ്, സന്ധ്യ രാജേഷ്, ഷൈജു കൻപ്രത്ത്, ഡോക്ടർ രൂപ്ചന്ദ്, ഡോക്ടർ സിതാര ശ്രീധർ, റുമൈസ അബ്ബാസ് , എന്നിവർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാവിഭാഗം ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Posts

Leave a Reply